വന്ദേഭാരത് ആറാം ഘട്ടം;  എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍

റിയാദ് - വന്ദേഭാരത് ആറാം ഘട്ടത്തില്‍ റിയാദില്‍ നിന്നും ദമാമില്‍ നിന്നുമുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമായി തുടങ്ങി. സാധാരണ പോലെ ടിക്കറ്റുകള്‍ നേരിട്ട് ഓണ്‍ലൈനില്‍ പര്‍ച്ചേസ് ചെയ്യാവുന്നതാണ്. ഓഫീസില്‍ പോകേണ്ടതില്ല.
ദമാമില്‍ നിന്ന് സെപ്തംബര്‍ നാലിനും 13നും തിരുവനന്തപുരത്തേക്കും 5,7 തിയ്യതികളില്‍ കോഴിക്കോട്ടേക്കും 8ന് കൊച്ചിയിലേക്കും 14ന് കണ്ണൂരിലേക്കും സര്‍വീസുണ്ട്. റിയാദില്‍ നിന്ന് സെപ്തംബര്‍ ഏഴിന് തിരുവനന്തപുരത്തേക്കും 12ന് കൊച്ചിയിലേക്കും 13ന് കോഴിക്കോട്ടേക്കും വിമാന സര്‍വീസുകള്‍ നിശ്ചയിച്ചിട്ടുണ്ട്.

Latest News