ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 69,921 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കോവിഡ് ബാധിച്ചവരുടെ എണ്ണം 36,91, 167 ആയതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 819 പേര് കൂടി മരിച്ചതോടെ മരണസംഖ്യ 65,288 ആയി.
വിവിധ സംസ്ഥാനങ്ങളിലായി 7,85,996 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 28,39,883 പേര് രോഗമുക്തി നേടി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്നാട്, ന്യൂദല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളിലും രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നു.






