റിയാദ് -സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ 35-ാം ജന്മദിനം ആഘോഷിക്കുകയാണിന്ന് സൗദി ജനത. വിവിധ പേരുകളിൽ സമൂഹ മാധ്യമങ്ങളിൽ ഹാഷ്ടാഗ് ഷെയർ ചെയ്തും മറ്റും തങ്ങളുടെ യുവനേതാവിന് ആയുരാരോഗ്യത്തിന് പ്രാർഥിക്കുകയാണ് സൗദി പൗരന്മാർ.
ഇതിനകം ലക്ഷക്കണക്കിന് പേരാണ് അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നത്. ദീർഘ വീക്ഷണത്തോടെയുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ സൗദി അറേബ്യയെ ഉയർച്ചയിലേക്ക് നയിക്കുകയാണെന്നാണ് എല്ലാവർക്കും പറയാനുള്ളത്. രാജകുടുംബാംഗങ്ങളിൽ പെട്ടവരും അദ്ദേഹത്തിന്റെ വീഡിയോകൾ ഷെയർ ചെയ്യുന്നുണ്ട്.