ഇസ്രായിലുമായി കണക്ക് തീര്‍ക്കുമെന്ന് ഹിസ്ബുല്ല

ബെയ്‌റൂത്ത്- കൊല്ലപ്പെടുന്ന ഓരോ പോരാളിക്കും പകരം ഇസ്രായില്‍ സൈനികനെ കൊലപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി ലെബനോനില്‍ ശിയാ പ്രസ്ഥാനമായ ഹിസ്ബുല്ല. സിറിയയില്‍ ഹിസ്ബുല്ല പോരാളി കൊല്ലപ്പെട്ടതിനാണ് പ്രത്യാക്രമണ ഭീഷണി.

നിങ്ങള്‍ ഞങ്ങളില്‍ ഒരു പോരാളിയെ കൊലപ്പെടുത്തിയാല്‍ നിങ്ങളില്‍ ഒരു സൈനികന്റെ ജീവനെടുക്കുമെന്ന കാര്യം ഇസ്രായില്‍ മനസ്സിലാക്കണമെന്ന് ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു. ഇസ്രായില്‍ അതിര്‍ത്തിയില്‍ നിരവധി സംഭവങ്ങള്‍ നടന്നിട്ടുണ്ട്. കണക്ക് തീര്‍ക്കുമ്പോള്‍ ഇതെല്ലാം ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. സിറിയന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ജൂലൈ 20 ന് ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ ഒരാള്‍ തങ്ങളുടെ പോരാളിയാണെന്ന് ഹിസ്ബുല്ല പറയുന്നു. നിര്‍ണായക തീരുമാനമെടുത്തു കഴിഞ്ഞുവെന്നും എന്നാല്‍ തങ്ങള്‍ക്ക് ധൃതിയില്ലെന്നും ഹസന്‍ നസ്‌റുല്ല പറഞ്ഞു.

 

 

Latest News