മാസ്‌ക് ധരിക്കാത്തതിനുള്ള പിഴ അഞ്ചിരട്ടിയാക്കി ഒമാന്‍

മസ്‌കത്ത്- ഒമാനില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനിമുതല്‍ 100 റിയാല്‍ പിഴ ഈടാക്കും. നേരത്തേ 20 റിയാല്‍ ആയിരുന്നു.
മറ്റു നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഇപ്രകാരമാണ്: കോവിഡ് പരിശോധനക്കു വിധേയമാകാതിരിക്കുക 200 റിയാല്‍, ക്വാറന്റൈന്‍ ചട്ടലംഘനം 200, പൂട്ടാന്‍ നിര്‍ദേശിച്ചിട്ടും ടൂറിസം കേന്ദ്രങ്ങള്‍, വാണിജ്യവ്യാപാര കേന്ദ്രങ്ങള്‍, ക്ലബുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുക 3,000, പൊതുസ്ഥലങ്ങളില്‍ ആഘോഷ പരിപാടികള്‍ നടത്തുക 1,500 (പങ്കെടുക്കുന്നവര്‍ക്ക് 100 റിയാല്‍), ട്രാക്കിം് ബ്രേസ്‌ലെറ്റ് കളയുകയോ കേടുവരുത്തുകയോ ചെയ്യുക 300.

പൊതുസ്ഥലങ്ങളിലും  തൊഴിലിടങ്ങളിലും മാസ്‌ക് ധരിച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നു റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി. പരമോന്നത സമിതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.

 

 

Latest News