ഭക്ഷ്യ സുരക്ഷാ സഹകരണം; ഇസ്രായില്‍-യു.എ.ഇ ചര്‍ച്ച

അബുദാബി- നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച ശേഷം യു.എ.ഇ ഇസ്രായിലൂമായി കൂടുതല്‍ മേഖലകളില്‍ സഹകരിക്കാന്‍ ഒരുങ്ങുന്നു. ഭക്ഷ്യ-ജല സുരക്ഷാമേഖലയില്‍ പരസ്പര സഹകരണത്തിന് ഇസ്രായില്‍ കൃഷി മന്ത്രി അലോണ്‍ ഷസ്റ്റര്‍, യു.എ.ഇ അസിസ്റ്റന്റ് കാര്‍ഷിക-ജല സുരക്ഷാമന്ത്രി മറിയം അല്‍മഹീരി എന്നിവര്‍ ടെലിഫോണിലൂടെ വിഷയം ചര്‍ച്ച ചെയ്തുവെന്ന് യു.എ.ഇ സ്ഥിരീകരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് നയതന്ത്ര ബന്ധം സാധാരണ ഗതിയിലാക്കുമെന്ന് ഇരുരാജ്യങ്ങളും ഓഗസ്റ്റ് 13 ന് വ്യക്തമാക്കിയിരുന്നു.

 

Latest News