ഒമാനില്‍ കനത്ത മഴ, താഴ്ന്ന സ്ഥലങ്ങള്‍ വെള്ളത്തില്‍

മസ്‌കത്ത്- ഒമാനിലെ അല്‍ ദാഹിറ, ദാഖ് ലിയ, നോര്‍ത്ത് ഷര്‍ഖിയ, തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളിലും സമീപമേഖലകളിലും പെയ്ത ശക്തമായ മഴയില്‍ താഴ്ന്ന മേഖലകള്‍ വെള്ളത്തിലായി. ഇടിയുടെ അകമ്പടിയോടെയായിരുന്നു മഴ.

മൂടിക്കെട്ടിയ അന്തരീക്ഷമാണ്. വരുംദിവസങ്ങളിലും മഴ പ്രതീക്ഷിക്കാമെന്നു കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. ദാഹിറയിലെ യന്‍കല്‍ വിലായത്തില്‍ കരകവിഞ്ഞൊഴുകിയ വാദിയില്‍ അകപ്പെട്ട 3 കുട്ടികളെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. പ്രതികൂല കാലാവസ്ഥയില്‍ കുട്ടികളെ പുറത്തുവിടരുത്.
താഴ്ന്ന മേഖലകള്‍, മലയോരങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു വിട്ടുനില്‍ക്കണമെന്നും നിര്‍ദേശിച്ചു.

 

Latest News