ഖത്തറില്‍ പ്രവാസികളുടെ മിനിമം വേതനം 1000 റിയാല്‍

ദോഹ- ഖത്തറില്‍  പ്രവാസി തൊഴിലാളികളുടെ മിനിമം വേതനം 1,000 റിയാല്‍ ആക്കി നിശ്ചയിച്ചു. തൊഴില്‍ മാറ്റത്തിന് തൊഴിലുടമയുടെ അനുമതി ഇനി വേണ്ട. പുതിയ നിയമങ്ങളില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഒപ്പുവെച്ചു. രണ്ടു നിയമങ്ങളും ആറ് മാസത്തിന് ശേഷം പ്രാബല്യത്തിലാകും.

മിനിമം വേതനം സംബന്ധിച്ച പുതിയ വ്യവസ്ഥ പ്രകാരം ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി തൊഴിലാളികള്‍ക്ക് പ്രതിമാസം 1,000 റിയാല്‍ നല്‍കണം.
തൊഴിലാളിക്ക് ഭക്ഷണവും താമസവും നല്‍കിയില്ലെങ്കില്‍ പ്രതിമാസം താമസത്തിന് 500 റിയാലും ഭക്ഷണത്തിന് 300 റിയാലും ഉള്‍പ്പെടെ 1,800 റിയാല്‍ നല്‍കുകയും വേണം. വ്യവസ്ഥകള്‍ പാലിക്കാത്ത തൊഴിലുടമകള്‍ കര്‍ശന നിയമ നടപടി നേരിടേണ്ടി വരും.
2020 ലെ 18ാം നമ്പര്‍ നിയമ പ്രകാരം തൊഴില്‍ മാറ്റത്തിനായി തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും (എന്‍ഒസി) ആവശ്യമില്ല.

 

Latest News