Sorry, you need to enable JavaScript to visit this website.

മുടിച്ചായമിടുന്നവര്‍ക്ക് സ്തനാര്‍ബുദ സാധ്യത കൂടുതല്‍

ലണ്ടന്‍- മുടി തുടര്‍ച്ചയായി ഡൈ ചെയ്യുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാധ്യത കൂടുതലാണെന്ന് പഠനം. ലണ്ടനിലെ പ്രശസ്ത സര്‍ജന്‍ കിഫ മഖ്ബലാണ് മുടിക്ക് ചായമിടുന്നവരില്‍ സ്തനാര്‍ബുദ സാധ്യത 14 ശതമാനം കൂടുതലാണെന്ന് കണ്ടെത്തിയത്.


ലണ്ടനിലെ മേരിലെബോണിലുള്ള പ്രിന്‍സസ് ഗ്രേസ് ആശുപത്രയില്‍ സേവനമനുഷ്ഠിക്കുന്ന പ്രൊഫ. കിഫ മഖ്ബല്‍ നല്‍കുന്ന ഉപദേശം മുടി ഡൈ ചെയ്യുകയാണെങ്കില്‍ അത് വര്‍ഷം രണ്ട് മുതല്‍ അഞ്ച് തവണയില്‍ കൂടുരുതെന്നാണ്.


ഹെന്ന, ബീറ്റ് റൂട്ട്, റോസ് തുടങ്ങിയ പ്രകൃതിയിലെ വസ്തുക്കള്‍ തന്നെ പരമാവധി ഉപയോഗിക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നതായി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

http://malayalamnewsdaily.com/sites/default/files/2017/10/16/dye1.jpg
നാല് മുതല്‍ ആറാഴ്ച കൂടുമ്പോള്‍ മുടി ഡൈ ചെയ്യാന്‍ പ്രമുഖ കമ്പനികള്‍ നിര്‍ദേശിക്കുന്നതാണ് തന്നെ ആശങ്കിയിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ നടത്തിയ സര്‍വേ ഫലം ഇനിയും പരിശോധനക്കും സ്ഥിരീകരണത്തിനും വിധേയമാക്കണമെങ്കില്‍ പോലും മുടിച്ചായം സ്തനാര്‍ബുദ സാധ്യത കൂട്ടുമെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ലെന്ന് പ്രൊഫ. മഖ്ബല്‍ പറഞ്ഞു.


രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള ഡൈ വര്‍ഷത്തില്‍ രണ്ട് മുതല്‍ ആറ് വരെയായി ചുരുക്കണമെന്നും 40 വയസ്സ് മുതല്‍ ഇടക്കിടെ സ്തനപരിശോധന നടത്തണമെന്നും ഡോ. മഖ്ബല്‍ ട്വിറ്ററില്‍ പറഞ്ഞു.

Latest News