നഗ്ന വീഡിയോ എടുത്ത ഫ്രഞ്ച് യുവതി അറസ്റ്റില്‍

ഡെറാഡൂണ്‍- ഉത്തരാഖണ്ഡില്‍ പൊതുസ്ഥലത്ത് വെച്ച് നഗ്ന വീഡിയോ ഷൂട്ട് ചെയ്ത ഫ്രഞ്ച് വനിത അറസ്റ്റിലായി. ഋഷികേശിലെ പ്രശസ്തമായ ലക്ഷ്മണ്‍ജുളയില്‍ സ്വന്തം നഗ്നശരീരം ചിത്രികരിച്ച 27 കാരിയെയാണ് പ്രദേശത്തെ വാര്‍ഡ് കൗണ്‍സിലര്‍ ഗജേന്ദ്ര സജ്്‌വാന്‍ നല്‍കിയ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്.


താന്‍ ചെയ്തത് കുറ്റകൃത്യമാണെന്ന് അറിയില്ലെന്ന് പറഞ്ഞ ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഫ്രഞ്ച് യുവതി വീഡിയോ ഷൂട്ട് ചെയ്തും ഫോട്ടോകളെടുത്തും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തുവെന്നാണ് ഗജേന്ദ്ര ഋഷികേശിലെ  മുനി കി റെതി  പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതെന്ന് സീനിയര്‍ സബ് ഇന്‍സ്‌പെക്ടര്‍ ആര്‍.കെ. സൈനി പറഞ്ഞു.

ഐ.ടി നിയമ പ്രകാരം കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍
പൊതുസ്ഥലമായ ലക്ഷ്മണ്‍ ജുളയില്‍ വെച്ചാണ് വീഡിയോ ചിത്രീകരിച്ചതെന്ന് നാട്ടുകാരില്‍ ചിലരും സ്ഥിരീകരിച്ചു. തുടര്‍ന്ന് യുവതി താമസിക്കുന്ന ഋഷികേശിലെ ഹോട്ടലിലെത്തി ചോദ്യം ചെയ്യുകയായിരുന്നു. നഗ്ന വീഡിയോ ചിത്രീകരിച്ചതായി സമ്മതിച്ച യുവതി  ഇന്ത്യയില്‍ ഇത് നിയമവിരുദ്ധമാണെന്ന് തനിക്ക് അറിയില്ലെന്ന് അവകാശപ്പെട്ടു. തന്റെ കൊന്തമാല ബിസിനസ് പ്രചാരണത്തിനാണ് വീഡിയോയും ഫോട്ടോഷൂട്ടും നടത്തിയതെന്നും അവര്‍ പറഞ്ഞതായി പോലീസ് ഇന്‍സ്‌പെക്ടര്‍ സൈനി പറഞ്ഞു. നാലഞ്ച് മാസമായി ഋഷികേശിലെ ഹോട്ടലില്‍ താമസിക്കുകയാണ് യുവതി.

 

Latest News