സ്വീഡനില്‍ വലതുപക്ഷ തീവ്രവാദികള്‍ ഖുര്‍ആന്‍ കത്തിച്ചു; പ്രതിഷേധം സംഘര്‍ഷമായി

സ്റ്റോക്‌ഹോം- സ്വീഡനിലെ തെക്കന്‍ നഗരമായ മല്‍മോയില്‍ വലതുപക്ഷ തീവ്രവാദികള്‍ ഖുര്‍ആന്‍ കത്തിച്ചും തെരുവിട്ട് തട്ടിയും നടത്തിയ ഇസ്‌ലാം വിരുദ്ധ പ്രകടനം സംഘര്‍ഷമായി. ഇതിനെതിരെ മുന്നോറോളം പേര്‍ പ്രകടനമായി തെരുവിലിറങ്ങുകയും പോലീസിനു നേരെ ഏറും നടന്നു. ഇസ്‌ലാം വിരുദ്ധര്‍ക്കെതിരെ തെരുവിലിറങ്ങിയവര്‍ പലവസ്തുക്കളുമെടുത്ത് പോലീസ് ഓഫീസര്‍മാര്‍ക്കു നേരെ എറിയുകയും ടയറുകള്‍ കത്തിക്കുകയും ചെയ്‌തെന്ന് പോലീസ് വക്താവ് പറഞ്ഞു. വെള്ളിയാഴ്ച മല്‍മോയില്‍ നിരവധി ഇസ്‌ലാം വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടന്നതെന്നും മൂന്നു പേര്‍ ചേര്‍ന്ന് തെരുവില്‍ ഖുര്‍ആന്റെ പകര്‍പ്പ് തട്ടിക്കളിച്ചെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. സംഘര്‍ഷാവസ്ഥ പൂര്‍ണമായും നിയന്ത്രണത്തിലായിട്ടില്ലെന്നും ഇതിനായി ശ്രമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

തീവ്ര വലതുപക്ഷ ഡാനിഷ് പാര്‍ട്ടിയായ ഹാര്‍ഡ് ലൈന്‍ നേതാവ് റാസ്മസ് പലുഡന് മല്‍മോയില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ അധികൃതര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇസ്‌ലാം വിരുദ്ധ പ്രകടനങ്ങളുമായി വലതുപക്ഷ തീവ്രവാദികള്‍ തെരുവിലിറങ്ങിയത്. റാസ്മസിനെ സ്വീഡന്റെ അതിര്‍ത്തിയില്‍ അധികൃതര്‍ തടയുകയായിരുന്നു. 


 

Latest News