പെൻസിൽ തുമ്പിലെ വന്ദേമാതരത്തിന് റെക്കോർഡ് 

ഹുസ്‌നയുടെ പെൻസിൽ ലെഡിൽ  വിരിഞ്ഞ വന്ദേമാതരത്തിന് ലിംക ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്. ചങ്ങനാശേരി സ്വദേശിയാണ് ഹുസ്‌ന.  സമൂഹമാധ്യമങ്ങളിലും ഹിറ്റാണ് ഹുസ്‌നയുടെ പെൻസിൽ രൂപങ്ങൾ. പേരുകളും രൂപങ്ങളും തുടങ്ങി ഖുർആൻ ആയത്തുകൾ വരെ പെൻസിൽ ലെഡിൽ കൊത്തിയെടുത്തിട്ടുണ്ട് ഈ മിടുക്കി. അംഗീകാരത്തിനായുള്ള  അപേക്ഷയോടൊപ്പം രൂപം കൊത്തിയെടുക്കുന്നതിന്റെ രണ്ട് മണിക്കൂർ ദൈർഘ്യമുള്ള വീഡിയോയും അയച്ചിരുന്നു.

ആവശ്യക്കാർക്ക് ഗിഫ്റ്റ് ബോക്‌സുകളും തയ്യാറാക്കി നൽകാറുണ്ട്.  ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിൽ ബി.ബി.എ മൂന്നാം  വർഷ വിദ്യാർത്ഥിനിയാണ്. ബാപ്പ അബ്ദുൽ സ്വാലിഹ് കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ്. ഉമ്മ :അനീഷാ. സഹോദരൻ : സൽമാൻ
 

Latest News