ഇന്ത്യയില്‍ 77,266 പേര്‍ക്ക് കൂടി കോവിഡ്; 1057 മരണം

ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ രാജ്യത്ത് 77,266 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 33.87 ലക്ഷമായി.
ഇതില്‍ 7,42,023 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. 25,83,948 പേര്‍ കോവിഡ് മുക്തരായി ആശുപത്രികള്‍ വിട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,057 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് കോവിഡ് മരണസംഖ്യ  61,529 ആയി.
വിവിധ സംസ്ഥാനങ്ങളിലായി 3.94 കോടി സാമ്പിള്‍ പരിശോധിച്ചതായി എസിഎംആര്‍ അറിയിച്ചു. വ്യാഴാഴ്ച പരിശോധിച്ചത് 9,01,338 സാമ്പിളുകളാണ്. 3,94,77,848 സാമ്പിളുകളാണ് ഇതിനകം രാജ്യത്ത് പരിശോധന നടത്തിയത്.

 

Latest News