വാഷിംഗ്ടണ്‍- ലോകത്ത് കോവിഡ് രോഗബാധിതരുടെ എണം രണ്ടരക്കോടിയിലേക്ക്. വിവിധ രാജ്യങ്ങളില്‍ വലിയ ആശങ്ക തുടരുന്നതിനിടെ ഇതുവരെ 24,323,081 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ എട്ടേകാല്‍ ലക്ഷം പിന്നിട്ടു. 8,28,887 പേരാണ് ഇതുവരെ മരിച്ചത്.
ലോകത്താകമാനം രോഗമുക്തരായവരുടെ എണ്ണം 1.68 കോടിയാണ്. അമേരിക്കയിലും ബ്രസീലിലും വൈറസ് വ്യാപനം അതിരൂക്ഷമാവുന്നത് ആശങ്കയ്ക്കിടയാക്കുന്നു. അമേരിക്കയില്‍ കോവിഡ് രോഗികള്‍ അറുപത് ലക്ഷത്തിലേക്ക് കടന്നു. 6,000,331 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം ബാധിച്ചത്.
പുതിയ കണക്കുകള്‍പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ 44,603 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,286 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലില്‍ 24 മണിക്കൂറിനിടെ 47,828 ആണ് രോഗബാധിതര്‍. മരണസംഖ്യ 1,090.






