ഇന്ത്യയില്‍ 75,760 പേര്‍ക്കു കൂടി കോവിഡ്; 1023 മരണം

ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 75,760 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ വിവിധ സംസ്ഥാനങ്ങളിലായി കോവിഡ് ബാധിതരുടെ എണ്ണം 33,10,235 ആയി.

1023 മരണങ്ങളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. നിലവില്‍ 7,25,991 ആക്ടീവ് കേസുകളാണുള്ളതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

60,742 ആണ് ഇതുവരെ മരണം. 25,23,772 പേര്‍ രോഗം ഭേദമായി ആശുപത്രികള്‍ വിട്ടു.

 

Latest News