ദുബായ്- പോലീസ് ക്യാമറകള്‍ വ്യക്തികളുടെ സ്വകാര്യതക്ക് ഭംഗം വരുത്തുന്നതിനെതിരെ ദുബായ്.
ബുധനാഴ്ച ദുബായ് ഭരണകൂടം പുറത്തിറക്കിയ പുതിയ പ്രമേയം സുരക്ഷാ ക്യാമറകളുടെ ഉപയോഗം നിയന്ത്രിക്കുന്ന നിയമനിര്‍മ്മാണങ്ങള്‍ പാലിക്കാന്‍ ദുബായ് പോലീസ് ഉദ്യോഗസ്ഥരട് നിര്‍ദേശിച്ചു. പ്രത്യേകിച്ചും പൊതുജനങ്ങളുടെ സ്വകാര്യത പരിരക്ഷിക്കുന്നവ.
ദുബായ് പോലീസിലോ ജുഡീഷ്യല്‍ അതോറിറ്റിയിലോ ഉള്ള ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങാതെ ഏതെങ്കിലും സുരക്ഷാ ഫൂട്ടേജുകള്‍ കൈമാറുന്നതിനോ സംഭരിക്കുന്നതിനോ പ്രസിദ്ധീകരിക്കുന്നതിനോ ഉദ്യോഗസ്ഥര്‍ക്ക് അവകാശം ഉണ്ടായിരിക്കില്ല.
സുരക്ഷാ ക്യാമറ ദൃശ്യങ്ങളുടെ രഹസ്യസ്വഭാവം പോലീസ് ഉദ്യോഗസ്ഥര്‍ നിലനിര്‍ത്തണമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പുറപ്പെടുവിച്ച പ്രമേയം പറയുന്നു.






