യു.എ.ഇയില്‍ പൊതുമാപ്പ് കാലാവധി വീണ്ടും നീട്ടി

ദുബായ്- മാര്‍ച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് നല്‍കിയിരുന്ന പൊതുമാപ്പിന് തുല്യമായ കാലാവധി യു.എ.ഇ വീണ്ടും നീട്ടി. മൂന്ന് മാസത്തേക്കാണ് ദീര്‍ഘിപ്പിച്ചത്. നേരത്തെ ഓഗസ്റ്റ് 18 വരെയായിരുന്നു കാലാവധി.
പുതിയ തീരുമാനത്തോടെ, വിസാ കാലാവധി കഴിഞ്ഞവര്‍ നവംബര്‍ 17 ന് മുമ്പ് രാജ്യം വിട്ടാല്‍ മതിയാകും. ജി.ഡി.ആര്‍.എഫ്.എ ദുബായ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് ഒന്നിന് ശേഷം വിസാകാലാവധി കഴിഞ്ഞവര്‍ സെപ്റ്റംബര്‍ 11 ന് മുന്‍പ് രാജ്യം വിടണം. ഇക്കാര്യത്തില്‍ ഇളവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

Latest News