യാമ്പു- കഴിഞ്ഞ ദിവസം യാമ്പുവിൽ കാണാതായ കുടക് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കുടക് അലി പെരിയാണ്ട മുഹമ്മദ്(46) എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ യാമ്പു ടൊയോട്ട ഭാഗത്തെ ഉപയോഗശൂന്യമായ ഒരു ബാത്ത് റൂമിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. യാംബു ജനറൽ ഹോസ്പിറ്റലിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി യാംമ്പുവിൽ തന്നെ സംസ്കരിക്കാനുള്ള ശ്രമത്തിലാണ് അലിയുടെ ബന്ധുക്കളും സാമൂഹിക സന്നദ്ധ പ്രവർത്തകരും. ഇക്കഴിഞ്ഞ 22 മുതലാണ് ഇദ്ദേഹത്തെ കാണാതായത്. യാമ്പു ടൗൺ ഹെറിറ്റേജ് ഭാഗത്തുള്ള ഒരു സ്ഥാപനത്തിൽ നിന്ന് ജോലി കഴിഞ്ഞ് റൂമിലേക്കാണ് എന്ന് പറഞ്ഞു ഇറങ്ങിയതായിരുന്നു.