കോവിഡ് പരത്തിയത് പ്രവാസികളാണെന്ന് 65 ശതമാനം കുവൈത്തികളും വിശ്വാസിക്കുന്നു -സര്‍വെ

കുവൈത്ത് സിറ്റി- രാജ്യത്ത് കോവിഡ് വ്യാപനത്തിനു പ്രധാന കാരണം പ്രവാസികളാണെന്ന് 64.77 ശതമാനം കുവൈത്തികളും വിശ്വസിക്കുന്നതായി കുവൈത്ത് യൂണിവേഴ്‌സിറ്റി നടത്തിയ പഠനം. ഈ പ്രവാസികളെ രാജ്യത്തിനു പുറത്താക്കണമെന്ന് 76.25 ശതമാനം പേരും അഭിപ്രായപ്പെട്ടതായി ഗള്‍ഫ് ആന്റ് പെനിന്‍സുല സ്റ്റഡീസ് സെന്റര്‍ ഡയറക്ടര്‍ ഡോ. ഫൈസര്‍ അബു സ്‌ലെയ്ബ് തയാറാക്കായി പഠനം പറയുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സയ്ക്ക് പ്രവാസികള്‍ക്ക് അവകാശമില്ലെന്ന് സര്‍വെയില്‍ പങ്കെടുത്ത 39 ശതമാനം പേരും അഭിപ്രായപ്പെട്ടു. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ വില നിയന്ത്രിക്കുന്നതില്‍ വാണിജ്യ മന്ത്രാലയം പരാജയപ്പെട്ടുവെന്ന് 63.67 ശതമാനം പേരും പറയുന്നു. സര്‍ക്കാര്‍ കൃത്യമായി പ്രതികരിച്ചുവെന്ന് 39.12 പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കര്‍ഫ്യൂ ഗുണം ചെയ്തുവെന്ന് 38.12 ശതമാനം പേരും അഭിപ്രായപ്പെട്ടു. ആയിരം പേര്‍ക്കിടയിലാണ് സര്‍വെ നടത്തിയത്. 

വിദേശങ്ങളില്‍ കുടുങ്ങിപ്പോയ അധ്യാപകരുടെ റെസിഡന്‍സി പെര്‍മിറ്റുകള്‍ പുതുക്കുന്ന നടപടി വിദ്യാഭ്യാസ മന്ത്രാലയം നിര്‍ത്തിയതായി അല്‍ ഖബസ് പത്രം റിപോര്‍ട്ട് ചെയ്യുന്നു. വിസ പുതുക്കല്‍ ഫീസ് അടക്കാവുന്ന വെബ്‌സൈറ്റ് ലിങ്ക് സോഷ്യല്‍ മീഡിയില്‍ വ്യാപകമായി പോസ്റ്റ് ചെയ്യപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണിതെന്നും റിപോര്‍ട്ടിലുണ്ട്. ലിങ്ക് പ്രചരിക്കുന്നതോടെ ഹാക്കിങ് നടക്കാനിടയുണ്ടെന്നതിനാലാണ് മന്ത്രാലയം ഇതു നിര്‍ത്തിയതെന്നും റിപോര്‍ട്ട് പറയുന്നു.
 

Latest News