ന്യൂദല്‍ഹി- 24 മണിക്കൂറിനിടെ, 67,151 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 32,34,475 ലക്ഷമായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1059 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 59,443 ആയി. ആരോഗ്യമന്ത്രാലയത്തിെൻറ റിപ്പോർട്ട് പ്രകാരം രാജ്യത്തെ കോവിഡ് മരണനിരക്ക് 1.84 ശതമാനമാണ്.
വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 24,67,759 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ ദിവസം 63173 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 76.30 ശതമാനമായി ഉയർന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.






