Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മൂന്നര പതിറ്റാണ്ട് കാലത്തെ അധ്യാപനത്തിനു ശേഷം  ധനലക്ഷ്മി രാമാനുജം നാട്ടിലേക്കു മടങ്ങി

ദമാം - മൂന്നര പതിറ്റാണ്ട് കാലത്തെ അധ്യാപന സേവനം പൂർത്തിയാക്കി ധനലക്ഷ്മി രാമാനുജം പ്രവാസ ജീവിതത്തിനു വിരാമമിട്ട് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്‌കൂളുകളിൽ ഒന്നായ ദമാം സ്‌കൂളിൽ നിന്നും വിരമിച്ചു നാട്ടിലേക്ക് മടങ്ങി. പഠനത്തോടൊപ്പം വിദ്യാർഥികളുടെ മാനസിക വികാസവും കലാ രംഗത്തെ ആവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും ധനലക്ഷ്മി രാമാനുജം നടത്തിയ ഇടപെടലുകൾ സഹപ്രവർത്തകരിലും അധികാരികളിലും വിദ്യാർഥികളിലും അവരെ ഏറെ പ്രശസ്തയാക്കി. സാധാരണ ഒരു അധ്യാപികയായി 1984 ൽ ആണ് ധനലക്ഷ്മി ദമാം ഇന്ത്യൻ സ്‌കൂളിൽ ജോലിയിൽ പ്രവേശിച്ചത്. 


പക്വമായ ഇടപെടലും വിദ്യാർഥികളുടെ ഇംഗിതങ്ങൾ മനസ്സിലാക്കി കാലഘട്ടത്തിനനുസരിച്ച് അവരോടൊപ്പം ഇഴുകി ചേരുന്നതിൽ പ്രത്യേക കഴിവാണ് ധനലക്ഷ്മിക്കുണ്ടായിരുന്നത്. ഇതു തിരിച്ചറിഞ്ഞുകൊണ്ട് തന്നെ ദമാം ഇന്ത്യൻ സ്‌കൂൾ അധികാരികൾ വലിയ ഉത്തരവാദിത്തങ്ങൾ അവർക്കു നൽകുകയായിരുന്നു. 180 വിദ്യാർഥികളുമായി തുടക്കമിട്ട അക്കാലത്തെ ദമാം ഇന്ത്യൻ സ്‌കൂൾ 18,000 വിദ്യാർഥികൾ വരെയായി ഉയർന്നതിനു സാക്ഷ്യം വഹിക്കാൻ ഇവർക്കായി. 


ദമാം ഇന്ത്യൻ സ്‌കൂൾ ഹെഡ് മിസ്ട്രസ് ചുമതലയേറ്റ് അധികം വൈകാതെ തന്നെ വൈസ് പ്രിൻസിപ്പലായി ഉയർന്ന് ഗേൾസ് സ്‌കൂളിന്റെ പൂർണ ചുമതല വഹിക്കാൻ ഇവർക്കായി. വിദ്യാർഥിനികളെ നേർവഴിക്കു നടത്തുന്നതിനും അവരുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും സഹപ്രവത്തകർക്കൊപ്പം രാപകലില്ലാതെ അവരുടെ പ്രശനങ്ങൾ ആരാഞ്ഞു രക്ഷിതാക്കളെ കുടി ഉൾപ്പെടുത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ച നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ദമാം ഇന്ത്യൻ സ്‌കൂളിന്റെ കലാലയ അന്തരീക്ഷം ഇത്രയേറെ സുഗമമാക്കുന്നതിനും സമാധാന പൂർണമായ വിദ്യാഭാസ സംസകാരം നടപ്പിലാക്കുന്നതിനും മുൻ പ്രിൻസിപ്പൽമാരായ കേണൽ ക്യാപ്റ്റൻ അൻവർ, ഇ.കെ. മുഹമ്മദ് ഷാഫി എന്നിവർക്കൊപ്പം ധനലക്ഷ്മി ഏറെ പ്രയത്‌നിച്ചിട്ടുണ്ട്. 


ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ പൊതു സമൂഹത്തിന്റെ ഒരു വലിയ യാത്രയായപ്പോ അംഗീകാരമോ ലഭിക്കാതെയാണ് കഴിഞ്ഞ ദിവസം ഇവർ നാട്ടിലേക്ക് മടങ്ങിയത്. തമിഴ്‌നാട് തിരുനൽവേലി സ്വദേശിയാണ്. സ്വകാര്യ കമ്പനിയിലെ മാനേജറായ ഭർത്താവ് രാമാനുജത്തിനൊപ്പം ദമാമിലായിരുന്നു താമസം. ഏറെ സങ്കീർണമായ വിഷയങ്ങൾ ഇന്നത്തെ സാഹചര്യത്തിൽ വിദ്യാർഥികളും ഇന്ത്യൻ സ്‌കൂളും നേരിട്ട് കൊണ്ടിരിക്കുമ്പോൾ കഴിഞ്ഞ കാല പ്രാതാപം നില നിറുത്തുന്നതിനും സമാധാന പൂർണമായ കലാലയ അന്തരീക്ഷം നിലനിറുത്തുന്നതിനും ദമാം സ്‌കൂളിനു കഴിയട്ടെയെന്നാണ് തന്റെ പ്രാർഥനയെന്ന് ധന ലക്ഷ്മി രാമാനുജം മലയാളം ന്യൂസിനോട് പറഞ്ഞു.

 

Latest News