തിരുവനന്തപുരം- പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട്്് വിശദമായ നിവേദനം സംസ്ഥാന ഭരണത്തലവന് എന്ന നിലയില്‍ ഗവര്‍ണര്‍ക്ക്് നല്‍കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
എം.എല്‍.എ മാരായ വി.എസ് ശിവകുമാര്‍, പി.കെ ബഷീര്‍, വി.ടി ബല്‍റാം എന്നിവരോടൊപ്പം ഗവര്‍ണറെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണകള്ളക്കടത്ത് കേസിന്റെ എല്ലാ തെളിവുകളും നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് സെക്രട്ടറിയേറ്റില്‍ തീപിടുത്തം ഉണ്ടായത്.
ഫയലിന് തങ്ങള്‍ തീവെച്ചതാണെന്ന് പ്രോട്ടോക്കോള്‍ ഓഫീസര്‍ തന്നെ പറയുന്നു. സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ സെക്രട്ടറിയേറ്റില്‍ നടന്ന തീപിടുത്തത്തില്‍ നഷ്ടപ്പെട്ടത് തികച്ചും ദുരൂഹമാണെന്ന് ഗവര്‍ണറെ ധരിപ്പിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു. ഈ ഒരു സാഹചര്യം കേരളത്തില്‍ ഉണ്ടാകുന്നത് ആശാസ്യകരമല്ലന്ന് ഗവര്‍ണറെ ബോധ്യപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.






