Sorry, you need to enable JavaScript to visit this website.

മസാജ് ഗേൾസായി ജോലി ചെയ്യാൻ പുരുഷൻമാരെ പ്രേരിപ്പിച്ച സംഘം കുവൈത്തിൽ അറസ്റ്റിൽ

കുവൈത്ത് സിറ്റി -കുവൈത്തിൽ പലയിടങ്ങളിലായി പ്രവർത്തിക്കുന്ന മസാജ് പാർലറുകളിൽ പെൺവേഷം കെട്ടി മസാജ് ഗേൾസായി 'പ്രത്യേക സേവനം' നൽകാൻ 26 യുവാക്കളെ പ്രേരിപ്പിച്ച നാലംഗ സംഘത്തെ പൊലീസ്് അറസ്റ്റ് ചെയ്തു. മനുഷ്യക്കടത്ത് കേസായിട്ടാണ് കുവൈത്ത് അധികൃതർ ഈ സംഭവത്തെ കാണുന്നത്. പ്രവാസികളെ ദുരുപയോഗം ചെയ്ത നാലംഗ സംഘം അധാർമ്മിക പ്രവർത്തനങ്ങൾക്ക് യുവാക്കളെ പ്രേരിപ്പിക്കുന്നതായി പോലീസിനെ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. നിയമപരമായ അനുമതി ലഭിച്ച ശേഷമാണ് സുരക്ഷാ വിഭാഗം ഇവരെ പിടികൂടിയത്.

ഒരു കുവൈത്തി പൗരനും രണ്ട് എഷ്യക്കാരും മറ്റൊരു രാജ്യക്കാരനും ചേർന്നാണ് ഏഷ്യൻ രാജ്യക്കാരായ 26 പുരുഷന്മാരെ നിർബന്ധിച്ച് ലൈംഗിക കച്ചവടത്തിനായി മസാജ് പാർലറുകളിൽ ഉപയോഗപ്പെടുത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.മഹബൂല, അബു ഹലിഫ എന്നിവടങ്ങളിലെ പാർലറുകളിലാണ് ഇവരെ മേക്കപ്പിട്ട് മസാജ് ഗേൾസായി ഉപയോഗിച്ചിരുന്നതെന്ന് കുവൈത്തി പത്രമായ അൽ റായ് റിപ്പോർട്ട് ചെയ്യുന്നു.

തങ്ങളെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചുമാണ് ഈ ലൈംഗിക വൃത്തി ചെയ്യിപ്പിച്ചിരുന്നതെന്ന് ഇരകളായ യുവാക്കൾ പോലീസിനോട് പറഞ്ഞു. പാർലറിലെത്തുന്ന ഉപഭോക്താക്കളുമായി തൃപ്തിപ്പെടുത്താനായി തങ്ങളെ ഇടവേളകളില്ലാതെ ജോലി ചെയ്യിച്ചെന്നും പലപ്പോഴും അതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും രക്ഷപ്പെട്ട യുവാക്കൾ പറയുന്നു. തങ്ങൾക്കെതിര ലൈംഗികാതിക്രമം നടന്നതായും ഇവർ വെളിപ്പെടുത്തി. പ്രതിഫലം നൽകാതെയാണ് ഇവരെ കൊണ്ട് ഈ ജോലികൾ ചെയ്യിച്ചിരുന്നതെന്നും പോലീസ് പറയുന്നു.
 

Latest News