Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്തൊനേഷ്യക്കാരായ 12 തബ്‌ലീഗ് ജമാഅത്തുകാര്‍ക്കെതിരായ നരഹത്യാ കുറ്റം ഒഴിവാക്കി

മുംബൈ- കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ത്യയിലുണ്ടായ മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രചരണത്തെ തുടര്‍ന്ന് പിടിയിലായ തബ്‌ലീഗ് ജമാഅത്തുകാരായ 12 ഇന്തൊനേഷ്യക്കാര്‍ക്കെതിരെ ചാര്‍ത്തിയ കുറ്റകരമായ നരഹത്യാ കേസ് മുംബൈയിലെ ബാന്ദ്ര പോലീസ് റദ്ദാക്കി. മാര്‍ച്ചില്‍ ദല്‍ഹി നിസാമൂദ്ദീനില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരായിരുന്നു ഇവര്‍. ഈ സമ്മേളനത്തില്‍ പങ്കെടുത്ത ഇവര്‍ കോവിഡ് പരത്തിയെന്ന വിദ്വേഷ പ്രചരണത്തെ തുടര്‍ന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പരിശോധനയ്ക്ക് വിധേയരാക്കിയപ്പോള്‍ 12 പേര്‍ക്കും കോവിഡ് ഇല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജീവപര്യന്തം തടവു ശിക്ഷ വരെ ലഭിക്കുന്നതടക്കം രണ്ടു വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇവര്‍ക്കെതിരായ കുറ്റ പത്രം ഇന്ന് ബാന്ദ്രയിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ് കുറ്റകരമായ നരഹത്യ കുറ്റം പോലീസ് ഒഴിവാക്കിയത്. 

അതേസമയം ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു, വിസ വ്യവസ്ഥകള്‍ ലംഘിച്ചു എന്നീകുറ്റങ്ങളില്‍ ഇവര്‍ വിചാരണ നേരിടേണ്ടി വരും. വ്യക്തമായ തെളിവ് ലഭിക്കാത്തതിനാലാണ് നരഹത്യാ കുറ്റം ഒഴിവാക്കിയതെന്ന് പോലീസ് പറഞ്ഞു. മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കിയെന്നാരോപിച്ച് ഇവരില്‍ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കോവിഡ് ഇല്ലെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചതിനാല്‍ ഇവര്‍ മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കി എന്ന വാദത്തില്‍ കഴമ്പില്ലെന്നു വ്യക്തമാക്കി കോടതി ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ഈ വിധിയെ തുടര്‍ന്ന് മറ്റു രണ്ടുപേര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. 12 പേരും ഇപ്പോള്‍ മുംബൈയിലാണ്.
 

Latest News