ഇന്ത്യയില്‍ കോവിഡ് മരണം 58,000 കടന്നു

ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 58,390 ആയി. 24 മണിക്കൂറിനിടെ 60,975 പേർക്ക് കൂടി വിവിധ സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇതുവരെ കോവിഡ് ബാധിച്ചവരുടെ സംഖ്യ 31,67,323 ആയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കോവിഡ് മുക്തി നേടുന്നവരുടെ എണ്ണം വർധിക്കുന്നത് ആശ്വാസ ജനകമാണ്. 66,550 പേർ കൂടി രോഗമുക്തരായതോടെ ഇതുവരെ രോഗം ഭേദമായി ആശുപത്രികള്‍ വിട്ടവരുടെ എണ്ണം 24,04,585 ആയിട്ടുണ്ട്.

7,04,348 ആണ് രാജ്യത്ത് നിലവില്‍ ആക്ടീവ് കോവിഡ് കേസുകളെന്നും ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകകളില്‍ പറയുന്നു.

Latest News