മനാമ- ബഹ്‌റൈനില്‍ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 292 കോവിഡ് കേസുകള്‍. 392 പേര്‍ക്ക് രോഗമുക്തി കൈവന്നതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പുതിയ കേസുകളില്‍ 118 പേര്‍ വിദേശികളാണ്. 171 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് അസുഖം ബാധിച്ചത്. ഒരാള്‍ മരണത്തിന് കീഴടങ്ങി. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണ സംഖ്യ184 ആയി. ഞായറാഴ്ച 96,602 കോവിഡ് പരിശോധനകളാണ് രാജ്യത്തു നടത്തിയത്. 3165 ആക്ടീവ് കേസുകളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. ഇതില്‍ 34 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതായും ആരോഗ്യവകുപ്പ് വിശദമാക്കി.