ദുബായ് വിസയുള്ളവര്‍ക്ക് യു.എ.ഇയില്‍ എവിടെയും വിമാനമിറങ്ങാം

ദുബായ്- ദുബായ് താമസ വിസയുള്ളവര്‍ക്ക് യു.എ.ഇയിലെ ഏത് എമിറേറ്റിലെ വിമാനത്താവളത്തിലും ഇറങ്ങാമെന്ന് അധികൃതര്‍. യാത്രക്കാര്‍ക്ക് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്സിന്റെ (ജി.ഡി.ആര്‍.എഫ്.എ.) അനുമതി ഉണ്ടായിരിക്കണം.

നേരത്തെ ദുബായ് വിസക്കാര്‍ക്ക് ദുബായില്‍ മാത്രമാണ് വിമാനമിറങ്ങാന്‍ അനുമതിയുണ്ടായിരുന്നത്. വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുമുന്‍പ് അനുമതി പത്രം ലഭിച്ചെന്ന് ഉറപ്പാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.  
യാത്രക്കുമുന്‍പ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കരുതണം. യു.എ.ഇയില്‍ ഇറങ്ങിയ ശേഷം, വിമാനത്താവളത്തിലെ പരിശോധനയില്‍ ഫലം നെഗറ്റീവ് ലഭിക്കുന്നവര്‍ക്ക് താമസകേന്ദ്രങ്ങളിലേക്ക് പോകാം. ഫലം പോസിറ്റീവ് ആകുന്നവര്‍ 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയണം. എല്ലാവരും അല്‍ ഹുസ്ന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയുംവേണം

 

Latest News