കോവിഡ്: യു.എ.ഇയില്‍ മൂന്ന് മരണം

അബുദാബി- കോവിഡ് 19 ബാധമൂലം 24 മണിക്കൂറിനിടെ മൂന്ന് പേര്‍ മരിച്ചതായി ആരോഗ്യ, പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്നലെ 71,216 പേരെ പരിശോധിച്ചതില്‍ 390 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 80 പേര്‍ രോഗമുക്തി നേടി. ഇതുവരെ യു.എ.ഇയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 71,216 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 58,488 ഉം ആണ്. മൊത്തം 375 പേര്‍ മരിച്ചു.

 

 

Latest News