Sorry, you need to enable JavaScript to visit this website.

ബഹ്റൈനില്‍ 377 പേര്‍ക്ക് കോവിഡ് സ്ഥിരീകരണം

മനാമ- ബഹ്റൈനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 377 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. അതേസമയം 423 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്നലെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തവരില്‍ 138 പേര്‍ വിദേശികളാണ്. 231 പേര്‍ക്ക്  സമ്പര്‍ക്കം മൂലവും എട്ട് പേര്‍ക്ക് യാത്രയിലൂടെയുമാണ് രോഗം പടര്‍ന്നിരിക്കുന്നത്. രണ്ട് പേര്‍ മരണത്തിന് കീഴടങ്ങി. ഇതോടെ മരണസംഖ്യ 183 ആയി.
9,166 പരിശോധനകളാണ് കഴിഞ്ഞ ദിവസം നടത്തിയത്. രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ  എണ്ണം 45,589 ആയി. ആക്ടീവ് കേസുകളില്‍ 33 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണെന്ന് മന്ത്രാലയം അറിയിച്ചു.

 

Latest News