കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളത്തില്‍ 24 ലക്ഷം രൂപ വിലവരുന്ന അരക്കിലോ സ്വര്‍ണം പിടികൂടി. മലപ്പുറം പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശി കെ. മൂസയില്‍(43) നിന്നാണ് സ്വര്‍ണം പിടിച്ചത്. ബാഗേജിലെ ഇസ്തിരിപ്പെട്ടിക്കുളളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ജിദ്ദയില്‍ നിന്നുളള സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്.
കരിപ്പൂര്‍ ഡെപ്യൂട്ടി കമീഷണര്‍ ടി.എ. കിരണ്‍,സൂപ്രണ്ടുമാരായ കെ.പി. മേനാജ്, കെ. സുധീര്‍, എസ്. ആശ, ഇന്‍സ്പെക്ടര്‍മാരായ രമേന്ദ്ര സിങ്, ചന്ദന്‍, നരേഷ്, ഹവില്‍ദാര്‍മാരായ അശോകന് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.