മഞ്ചേരി കാരക്കുന്ന് സ്വദേശി സൗദിയില്‍ നിര്യാതനായി

 ജിസാന്‍- മഞ്ചേരി കാരക്കുന്ന് പുലത്ത് സ്വദേശി കട്ടേക്കാടൻ  ഇബ്രാഹിം(42) ഹൃദയാഘാതം മൂലം ജിസാനിലെ താമസ സ്ഥലത്ത് നിര്യാതനായി.
ജിസാനിലെ സബ് യ യിൽ ശുദ്ധജല കമ്പനിയിലെ വിതരണ ജീവനക്കാരനായിരുന്നു.
കടുത്ത പ്രമേഹവും രക്തസമ്മർദവുമുണ്ടായിരുന്ന ഇബ്രാഹിമിന് റൂമിൽ വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടുവെന്നും  ആശുപത്രിയില്‍ എത്തിക്കാനൊരുങ്ങുമ്പോഴേക്കും മരിച്ചുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

പന്ത്രണ്ട് വർഷമായി ജിസാനിലുള്ള ഇബ്രാഹിം നാട്ടിൽ പോയി വന്നിട്ട് ഒരു വർഷമായി.  പിതാവ്: അണ്ടി തയ്യിൽ സുലൈമാൻ.
മാതാവ്: ആയിശ പൂളഞ്ചേരി കാരക്കുന്ന്. ഭാര്യ- സമീറ അണ്ടി തയ്യിൽ കാരക്കുന്ന്.
മക്കൾ-മുഹമ്മദ് ശാമിൽ,  മുഹമ്മദ് ശിദിൽ.
സബ് യ ജനറൽ ആശുപത്രിയിലുള്ള മൃതദേഹം ജിസാനിൽ മറവു ചെയ്യാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.
അനന്തര നടപടികൾക്കായി ഇന്ത്യൻ കോൺസുലേറ്റ് സോഷ്യൽ വെൽഫയർ മെമ്പർ ഹാരിസ് കല്ലായി കെ എം സി സി ജിസാൻ സോഷ്യൽ വെൽഫയർ അംഗങ്ങളായ കുഞ്ഞിമുഹമ്മദ് തൃപ്പനച്ചി, ശമീർ അമ്പലപ്പാറ , ആരിഫ് ഒതുക്കുങ്ങൽ, കബീർ പൂക്കോട്ടൂർ, ശംസു പുല്ലാര, സാലിം പുലത്ത് സബ് യയിലെ സാമൂഹ്യ പ്രവർത്തകൻ സന്തോഷ് എന്നവർ രംഗത്തുണ്ട്.

Latest News