കോവിഡ്: മലപ്പുറത്ത് ഒരാള്‍കൂടി മരിച്ചു

മലപ്പുറം- കോവിഡ് ബാധിച്ച് മലപ്പുറം ജില്ലയിൽ ഒരാള്‍  കൂടി മരിച്ചു.  തൂത സ്വദേശി മുഹമ്മദാണ് (85) മരിച്ചത്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30 ആയി.

ഈ മാസം പതിനേഴിനാണ് മുഹമ്മദിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശ്വാസതടസ്സവും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രത്തിലേക്ക്മാറ്റിയത്. 22ന് രോഗിയുടെ ആരോഗ്യനില വഷളായി. മുഹമ്മദിന് കോവിഡ് ബാധിച്ചതിന്‍റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല.

Latest News