അബുദാബി- യു.എ.ഇയില്‍ പുതുതായി 424 പേര്‍ക്ക് കോവിഡ്–19 സ്ഥിരീകരിച്ചതായും 112 പേര്‍ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ടു മരണവും റിപ്പോര്‍ട്ട്് ചെയ്തിട്ടുണ്ട്. 70,000 ത്തിലേറെ പേര്‍ക്ക് കൂടി പരിശോധന നടത്തിയപ്പോഴാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം– 66,617 . രോഗ മുക്തി നേടിയവര്‍– 58,408 . ആകെ മരണം–372.
യു.എ.ഇയില്‍ കഴിഞ്ഞ ദിവസങ്ങളായി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സാമൂഹിക അകലമടക്കം അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു വ്യക്തമാക്കി. നിയമലംഘകര്‍ക്കെതിരെ പിഴയടക്കം ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.






