Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രണ്ടാം സ്വാതന്ത്ര്യസമരം ഉയർന്നുവരേണ്ട സമയമായി -കെ.കെ ബാബുരാജ്

പ്രവാസി സാംസ്‌കാരിക വേദി ദമാം റീജിയണൽ കമ്മിറ്റി സംഘടിപ്പിച്ച  സ്വാതന്ത്ര്യ ദിന വെർച്വൽ സംഗമം.

ദമാം - മർദ്ദിതരുടെ കൂട്ടായ്മയിൽ രണ്ടാം സ്വാതന്ത്ര്യ സമരം ഉയർന്നു വരേണ്ട സമയം ആയെന്ന് പ്രശസ്ത  എഴുത്തുകാരനും ആക്ടിവിസ്റ്റുമായ കെ.കെ ബാബുരാജ്. നാടിന്റെ നന്മക്ക് പ്രവാസത്തിന്റെ ആദരം എന്ന തലക്കെട്ടിൽ പ്രവാസി സാംസ്‌കാരിക വേദി ദമാം റീജിയണൽ കമ്മിറ്റി സംഘടിപ്പിച്ച  സ്വാതന്ത്ര്യ ദിന വെർച്വൽ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കരിപ്പൂർ വിമാന ദുരന്തത്തിലും പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയവരെ  അനുമോദിക്കുകയും,  മരണമടഞ്ഞവർക്ക് ആദരാഞ്ജലികളും നേർന്നു കൊണ്ടാണ് പരിപാടി തുടങ്ങിയത്.  ഓരോ ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളവും ഇന്ത്യയിൽ  ബ്രിട്ടീഷ് കോളനി വാഴ്ച അവസാനിച്ചതിന്റെ ഓർമ്മദിനം കൂടിയാണ് ഈദിവസമെന്നും  അതേസമയം,  73 വർഷങ്ങൾ പിന്നിട്ട സ്വതന്ത്ര ഇന്ത്യയുടെ സമകാലിക അവസ്ഥ വളരെ ഭയാനകമാണെന്നും രാജ്യത്ത് ന്യൂനപക്ഷ, ദളിത് വിഭാഗങ്ങളെ ആസൂത്രിതമായി ആക്രമിക്കുന്ന മോഡി ഭരണകൂടം, ചെറു പ്രതിഷേധങ്ങളെ വരെ ഭയപ്പെടുന്നു എന്നുള്ളതിന്റെ തെളിവാണ് സി.എ.എ, എൻ.ആർ.സി സമര പോരാളികളെ ജയിലിലടച്ചിടാൻ കാരണമെന്നും കെ. കെ ബാബുരാജ്  സൂചിപ്പിച്ചു.


വെൽഫെയർ പാർട്ടി ജനസേവന വിഭാഗമായ ടീംവെൽഫെയർ സംസ്ഥാന ക്യാപ്റ്റൻ സമദ് നെടുമ്പാശ്ശേരി മുഖ്യ അതിഥിയായിരുന്നു. കേരളത്തിലെ രാജ മലയിലുണ്ടായ ഉരുൾപ്പൊട്ടൽ, അടക്കം ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹം അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് കരിപ്പൂർ വിമാന ദുരന്തത്തിൽ അപകട സ്ഥലത്ത് നാട്ടുകാർക്കൊപ്പം രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ കരിപ്പൂർ എയർപോർട്ട് സമര സമിതി കൺവീനർ ജാസിർ കരിപ്പൂർ, വിമാന ദുരന്തത്തിലെ നാട്ടുകാരുടെയും, സന്നദ്ധ പ്രവർത്തകരുടെയും സേവനത്തെ കുറിച്ച് സംസാരിച്ചു. അനീസ മെഹബൂബ് കരിപ്പൂർ, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തവരെ അനുമോദിക്കുകയും, മരണമടഞ്ഞവർക്ക് ആദരാഞ്ജലികളും അർപ്പിച്ചു. ബിജു പൂതക്കുളം സ്വാഗതവും റീജീയണൽ കമ്മിറ്റി പ്രസിഡൻറ് അധ്യക്ഷതയും വഹിച്ചു.  വിവിധ ജില്ലാ, റീജണൽ കമ്മിറ്റി  ഭാരവാഹികളായ, മുഹ്‌സിൻ ആറ്റശ്ശേരി, അബ്ദുറഹീം, സലീം കണ്ണൂർ, ഷമീർ കാരാട്ട്, തൻസീം, സഈദ് ഹമദാനി, ജമാൽ ആലുവ, ജംഷാദ് അലി, ഷൗകത്ത് പാടൂർ എന്നിവരും പങ്കെടുത്തു. റൗഫ്ചാവക്കാട്, ഷരീഫ് കൊച്ചി എന്നിവർ പരിപാടി നിയന്ത്രിച്ചു. ഫർഹ ബഷീർ ഗാനം ആലപിച്ചു.
 

Latest News