ദുബായ്- കൗമാരക്കാരനായ സ്വദേശി ബാലനെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. അല്‍ഖുസൈസ് പാര്‍ക്കില്‍വെച്ച് സിഗരറ്റ് വലിച്ച സംഭവം മാതാപിതാക്കളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി 14 കാരനെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഭയവിഹ്വലനായ ബാലനെ മറ്റൊരു പാര്‍ക്കിലേക്ക് കൊണ്ടുപോയി ശുചിമുറിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിയില്‍നിന്ന് രക്ഷപ്പെട്ട കുട്ടി വീട്ടിലെത്തി മാതാവിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ കുട്ടിയുമായി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പിറ്റേദിവസം താന്‍ സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ വീടിന് മുമ്പില്‍ ഇയാള്‍ തന്നെ കാത്തിരിക്കുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു. വീണ്ടും ഭീഷണിപ്പെടുത്തി സംസാരിക്കുന്നത് ശ്രദ്ധയില്‍ പെട്ട ജോലിക്കാരി വന്നാണ് തന്നെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയതെന്നും ബാലന്‍ പോലീസ് മൊഴി നല്‍കി.
കഴിഞ്ഞ മാര്‍ച്ചില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കിയെങ്കിലും കേസ് പബ്ലിക് പ്രോസിക്യൂഷന്‍ തന്നെ പരിഗണിക്കട്ടെ എന്നായിരുന്നു വിധി. ഓഗസ്റ്റ് 30 കോടതി വിശദമായി വാദം കേള്‍ക്കും.