സന്ദര്‍ശക വിസക്കാര്‍ക്ക് അബുദാബിയില്‍ പ്രവേശനമില്ല

അബുദാബി- സന്ദര്‍ശക വിസയുമായി എത്തുന്ന യാത്രക്കാരെ അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറക്കുന്നില്ലെന്ന് അറിയുന്നു.  അബുദാബി വിമാനത്താവളം വഴി സന്ദര്‍ശക വിസക്കാര്‍ക്ക് പ്രവേശനമില്ലെന്നും താമസ വിസക്കാരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ എന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍  െഎഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വിമാന കമ്പനികള്‍ക്ക് അറിയിപ്പ് നല്‍കി.
സന്ദര്‍ശകവിസയുമായി അബുദാബിയിലേക്ക് യാത്ര ചെയ്യാനെത്തിയ പലരേയും അതത് രാജ്യത്ത് നിന്ന് തന്നെ തിരിച്ചയച്ചതായി റിപ്പോര്‍ട്ടുണ്ട്.

യു.എ.ഇയിലുള്ള മാതാപിതാക്കളുടെ അരികിലേക്ക്് വരാന്‍ പുറപ്പെട്ട തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥിയായ യുവാവിന് തൃച്ചി വിമാനത്താവളത്തില്‍ അവസാനനിമിഷം യാത്ര നിഷേധിക്കപ്പെട്ടു. എമിഗ്രേഷന്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം വിദ്യാര്‍ഥിയടക്കമുള്ള യാത്രക്കാര്‍ വിമാനത്തിനകത്ത് പ്രവേശിച്ചിരുന്നു. ഒടുവില്‍ പറന്നുയരാന്‍ സമയമായപ്പോഴേക്കും സന്ദര്‍ശക വിസക്കാര്‍ക്ക് അബുദാബിയില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്ന് വിമാന അധികൃതര്‍ അറിയിക്കുകയായിരുന്നു.

 

Latest News