ലൈംഗികതയും ആരോഗ്യവും

ചുറുചുറുക്കിനും മനസ്സിന്റെ പ്രായം കുറയാനുമുള്ള ഒറ്റമൂലിയാണ് ദാമ്പത്യ ജീവിതം ഊഷ്മളമാകുക എന്നത്. ഭൂരിഭാഗം അസുഖങ്ങളും മറികടക്കാൻ ദാമ്പത്യ ജീവിതത്തിന്റെ ഊഷ്മളത സഹായിക്കും. ലൈംഗികതക്കും ദാമ്പത്യ ജീവിതത്തിൽ ഏറെ പ്രധാന്യമുണ്ട്. 
ലൈംഗികതയിൽ വരുന്ന തകരാറുകൾ പരിഹരിക്കാനായാൽ ഒരുപാടു ഗുണങ്ങൾ ലഭിക്കും. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ വരെ മികച്ച ലൈംഗികത കൊണ്ട് മറികടക്കാനാകും. അതേസമയം, ലൈംഗികതയിലെ ബലഹീനതകൾ മാനസികമായി വലിയ പ്രശ്‌നങ്ങളുണ്ടാക്കും. 
ലൈംഗിക വിഷമങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ആദ്യം ചെയ്യേണ്ടത് നമ്മുടെ മനസ്സിനെ പാകപ്പെടുത്തിയെടുക്കണം. മനസ്സ് പതറുമ്പോഴാണ് ഈ പ്രശ്‌നങ്ങളെല്ലാം ഉണ്ടാവുന്നത്. 

മികച്ച ലൈംഗികതക്ക് ഉപയോഗിക്കാവുന്ന ചില പൊടിക്കൈകൾ
അണ്ടിപരിപ്പ് (കശുവണ്ടി കൊരട്ടി ) അഞ്ചെണ്ണം പൊടിച്ചതും അമുക്കുരു പൊടിച്ചതും ഒരു ടീ സ്പൂൺ വെണ്ണയിൽ ചേർത്ത്  രാത്രി കഴിച്ചാൽ സത്രീകൾക്കും പുരുഷൻമാർക്കും ലൈംഗിക ശേഷി പതിന്മടങ്ങ് കൂടും. 
മൂന്ന് ടീ സ്പൂൺ കടല പൊടിച്ചതും രണ്ടു സ്പൂൺ കാരക്ക പൊടിച്ചതും കുറച്ചു കൽക്കണ്ടവും ചേർത്ത് പാലൊഴിച്ചു മിക്‌സ് ചെയ്യുക. രാത്രി കിടക്കാൻ നേരത്ത് കഴിക്കുക
ഉലുവ പാലിൽ പുഴുങ്ങി, പാൽ ചേർത്ത് കൽക്കണ്ടവും പൊടിച്ചു ചേർത്ത് മിക്‌സിയിൽ അടിച്ചെടുത്ത് രാത്രി കഴിച്ചാൽ ലൈംഗിക ശക്തി പതിൻമടങ്ങ് വർധിക്കും.
ഉലുവ വായിലിട്ടു ചവച്ച ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നല്ലതാണ്. 
ഉണക്ക മുന്തിരി തലേന്ന് വെള്ളത്തിൽ ഇട്ടു വെച്ച് രാവിലെ വെറും വയറ്റിൽ ആ വെള്ളത്തോട് കൂടി കഴിച്ചാൽ രക്തം ശുദ്ധിയാവുന്നതും ലൈംഗിക ശേഷി വർധിക്കുന്നതുമാണ്
ഈത്തപ്പഴം കഴിച്ചാൽ ധാതുബലവും ലൈംഗികാസക്തിയും കൂടും. 
ഈത്തപ്പഴം കുരുകളഞ്ഞു തേനിൽ ചാലിച്ച് കഴിച്ചാലും ലൈംഗിക പ്രശ്‌നങ്ങൾക്ക് പരിഹാരമാകും.

 

Latest News