ന്യൂദല്‍ഹി- കോവിഡ്19 സുഖപ്പെടുത്താനുള്ള മരുന്ന് കണ്ടുപിടിച്ചെന്നും ഇത് രാജ്യത്തുടനീളം സര്‍ക്കാര്‍ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് ആയുര്‍വേദ ഡോക്ടര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിക്കാരന് കോടതി 10,000 രൂപ പിഴയിടുകയും ചെയ്തു. കോവിഡ് മരുന്ന താന്‍ കണ്ടെത്തിയിട്ടുണ്ടെന്ന അവകാശവാദവുമായി ഹരിയാനയില്‍ നിന്നുള്ള ഓംപ്രകാശ് വേദ് ഗ്യാന്‍താരയാണ് കോടതിയെ സമീപിച്ചത്. ഇത് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് വിതരണം ചെയ്യണമെന്നായിരുന്നു ആവശ്യം. കോടതി ഇതു തള്ളുകയും ഇത്തരം വിചിത്ര പൊതുതാല്‍പര്യ ഹര്‍ജികളുമായി വരരുതെന്ന് താക്കീതു നല്‍കുകയും ചെയ്തു. ആയുര്‍വേദ വൈദ്യ ബിരുദമുള്ള ഓംപ്രകാശ് ഡോക്ടറായി പ്രാക്ടീസ് ചെയ്തുവരികയാണ്.






