ദുബായ്- ഇസ്രായിലുമായി ബന്ധം സ്ഥാപിക്കുന്നതിന് നിരവധി അറബ് രാജ്യങ്ങള്‍ ഒരുങ്ങുകയാണെന്നും ഇതുസംബന്ധിച്ച നടപടികള്‍ വിവിധ ഘട്ടങ്ങളിലാണെന്നും യു.എ.ഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാശ് അവകാശപ്പെട്ടു.
ഒരാഴ്ച മുമ്പാണ് യു.എ.ഇ ഇസ്രായിലുമായി പൂര്‍ണ തോതിലുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന ചരിത്ര പ്രഖ്യാപനം നടത്തിയത്.
പല അറബ് രാജ്യങ്ങളും തങ്ങളുടെ പാതയിലാണെന്ന് യു.എസ് വിദഗ്ധ സമിതിയായ അറ്റ്‌ലാന്റിക് കൗണ്‍സിലുമായി നടത്തിയ വെര്‍ച്വല്‍ സംഭാഷണത്തില്‍ യു.എ.ഇ മന്ത്രി പറഞ്ഞു. മേഖലയില്‍ തന്ത്രപ്രധാനമായ വഴിത്തിരിവ് ആവശ്യമായിരുന്നു.
ഇസ്രായിലുമായുള്ള യു.എ.യുടെ ബന്ധം ഊഷ്മളമായ സമാധാനം കൊണ്ടുവരും. ഈജിപ്തിനേയും ജോര്‍ദാനേയും പോലെ തങ്ങള്‍ ഒരിക്കലും ഇസ്രായിലുമായി യുദ്ധം ചെയ്തിട്ടില്ലെന്നും അന്‍വര്‍ ഗര്‍ഗാശ് പറഞ്ഞു. 1979 ല്‍ ഈജിപ്തുമായും 1994 ല്‍ ജോര്‍ദാനുമായും ഇസ്രായില്‍ സമാധാന കരാര്‍ ഒപ്പുവെച്ചിരുന്നു.






