40 വര്‍ഷം മുമ്പ് എനിക്ക് നിറയെ മുടിയുണ്ടായിരുന്നു- ചിത്രം പങ്കുവെച്ച് നടന്‍ സിദ്ദിഖ്

കൊച്ചി- മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ ഇന്‍സ്റ്റഗ്രാം ചിത്രം വൈറലായിട്ട് ദിവസങ്ങളേ ആയുള്ളു. ഇതാ നടന്‍ സിദ്ദിഖ് തന്റെ 40 വര്‍ഷം മുമ്പുള്ള ചിത്രവുമായി ഫെയ്‌സ്ബുക്കില്‍. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.

 40 വര്‍ഷത്തെ മാറ്റം എന്ന ക്യാപ്ഷനോടെയാണ് താരം സമൂഹമാധ്യമത്തില്‍ ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രം പങ്കു വച്ച് നിമിഷങ്ങള്‍ക്കകം അതു വൈറലുമയി. ആരാധകരെല്ലാവരും താരത്തിന്റെ പഴയ ഫോട്ടോ കണ്ട് അമ്പരന്നു.

ഇപ്പോള്‍ കഷണ്ടിയായ  താരത്തിന്റെ മുടിയെക്കുറിച്ചായിരുന്നു പലരുടെയും ചര്‍ച്ച. എന്തോരം മുടിയുണ്ടായിരുന്ന ആളാണ് സിദ്ദിക്ക’ എന്നു പലരും കമന്റ് ചെയ്തു. സിദ്ദിഖും ആരാധകരുടെ ചില അഭിപ്രായങ്ങള്‍ക്ക് മറുപടി കൊടുത്തു.

 

 

Latest News