Sorry, you need to enable JavaScript to visit this website.

വണ്ടി ചെക്ക്: നടന്‍ റിസബാവയ്ക്ക് അറസ്റ്റ് വാറണ്ട്

കൊച്ചി-ചെക്ക് കേസില്‍ നടന്‍ റിസബാവയ്ക്ക് അറസ്റ്റ് വാറണ്ട്. എളമക്കര സ്വദേശി സാദിഖിന്റെ പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. സാദിഖിന്റെ പക്കല്‍ നിന്നും റിസബാവ 11 ലക്ഷം രൂപ കടം വാങ്ങിയിരുന്നു.ഈ തുകക്ക് നല്‍കിയ ചെക്ക് മടങ്ങിയതിന് പിന്നാലെ സാദിഖ് കോടതിയെ സമീപിക്കുകയായിരുന്നു. പണം തിരികെ നല്‍കാന്‍ കോടതി അനുവദിച്ച സാവകാശം ഇന്നലെ അവസാനിച്ചു. പണം അടയ്ക്കാനോ കോടതിയില്‍ കീഴടങ്ങാനോ റിസബാവ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് നടപടി.2014ലായിരുന്നു കേസിനാസ്പദമായ സംഭവം. 2014 മെയ് മാസത്തില്‍ പരാതിക്കാരനായ സാദിഖിന്റെ മകനും റിസബാവയുടെ മകളുമായി വിവാഹം ഉറപ്പിച്ചിരുന്നു. ആ പരിചയത്തില്‍ റിസബാവ 11 ലക്ഷം വാങ്ങി. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഉടക്കായി. കല്യാണവും മുടങ്ങി. പല തവണ അവധി ചോദിച്ചു. ഒടുവില്‍ 2015 ജനുവരിയില്‍ നല്‍കിയ ചെക്ക് മടങ്ങിയതോടെ കേസുമായി.
 

Latest News