ഒമാന്‍ മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി, മന്ത്രാലയങ്ങളും പുനഃസംഘടിപ്പിച്ചു

മസ്‌കത്ത്- ഒമാനില്‍ മന്ത്രിസഭാ അഴിച്ചുപണി. പുതിയ മന്ത്രാലയങ്ങള്‍ രൂപീകരിച്ചു. വിവിധ മന്ത്രാലയങ്ങള്‍ യോജിപ്പിച്ചു. പുതിയ മന്ത്രിമാരെയും സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പ്രഖ്യാപിച്ചു. സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയം രൂപൂകരിക്കുകയും നീതിന്യായ, നിയമകാര്യ മന്ത്രാലയങ്ങളെ ലയിപ്പിക്കുകയും ചെയ്തു.

സയ്യിദ് ശിഹാബ് ബിന്‍ താരിക് ബിന്‍ തൈമൂര്‍ അല്‍ സഈദിനെ പ്രതിരോധ വിഭാഗം ഉപപ്രധാന മന്ത്രിയായും സയ്യിദ് ദീ യാസന്‍ ബിന്‍ ഹൈതം ബിന്‍ തിരികിനെ സാംസ്‌കാരിക കായിക യുവജന വിഭാഗം മന്ത്രിയായും നിയമിച്ചു. മുന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലക്ക് പകരം സയ്യിദ് ബദര്‍ ബിന്‍ ഹമ്മാദ് ബിന്‍ ഹമൗദ് അല്‍ ബുസൈദിയും വിദേശ കാര്യ മന്ത്രിയാക്കി. സുല്‍ത്താന്‍ ബിന്‍ സലിം അല്‍ ഹബ്‌സിയാണ് പുതിയ ധനകാര്യ മന്ത്രി.

ഡോ. അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ഹര്‍റാസിയാണ് പുതിയ ഇന്‍ഫര്‍മേഷന്‍ മന്ത്രി, സാലിം ബിന്‍ മുഹമ്മദ് അല്‍ മഹ്‌റൂഖിയെ പൈതൃകം, വിനോദ സഞ്ചാരം മന്ത്രിയായും എന്‍ജി. സഈദ് ബിന്‍ ഹമൂദ് അല്‍ മഅ്വലിയെ ഗതാഗതം, വാര്‍ത്താ വിനിമയം മന്ത്രിയായും നിയമിച്ചു. ഊര്‍ജം, ആരോഗ്യം, വിദ്യാഭ്യാസ മന്ത്രിമാര്‍ തുടരും.ബദ്ര്‍ അല്‍ബുസൈദി പുതിയ ഒമാന്‍ വിദേശകാര്യ മന്ത്രി

തൊഴില്‍ മന്ത്രാലയം സ്ഥാപിച്ചു. ഗതാഗത, ആശയവിനിമയ, ഐടി മന്ത്രാലയവും സ്ഥാപിച്ചു. പൈതൃക സാംസ്‌കാരിക മന്ത്രാലയത്തിന്റെ പേര് ഇനി മുതല്‍ പൈതൃക വിനോദസഞ്ചാര മന്ത്രാലയം. കൃഷി ഫിഷറീസ് മന്ത്രാലയത്തിന്റെ പേര് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം എന്നാക്കി. പാര്‍പ്പിട മന്ത്രാലയത്തിന്റെ പേര് പാര്‍പ്പിട നഗരാസൂത്രണ മന്ത്രാലയം എന്ന് ഭേദഗതി ചെയ്തു. സമ്പദ്ഘടന മന്ത്രാലയം സ്ഥാപിച്ചിട്ടുണ്ട്. എണ്ണ  പ്രകൃതി വാതക മന്ത്രാലയത്തിന്റെ പേര് എനര്‍ജി മിനറല്‍സ് മന്ത്രാലയം എന്നാക്കി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പേര് വാണിജ്യ വ്യവസായ നിക്ഷേപപ്രോത്സാഹന മന്ത്രാലയം എന്നുമാറ്റി. ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പേര് ഉന്നത വിദ്യാഭ്യാസം ശാസ്ത്രഗവേഷണ നൂതന മന്ത്രാലയം എന്നാക്കി.

 

 

Latest News