മസ്‌കത്ത്- കഴിഞ്ഞ 24 മണിക്കൂറിനകം ആറു പേര്‍ കൂടി മരണത്തിന് കീഴടങ്ങിയതോടെ രാജ്യത്ത് കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ എണ്ണം 603 ആയി. 188 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. 211 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്ത്് ഇതുവരെ 83606 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 78,188 പേര്‍ക്ക് രോഗമുക്തി കൈവന്നു. 36 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആശുപത്രികളില്‍ ചികിത്സയിലുള്ള436 പേരില്‍ 158 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.
മസ്‌കത്ത് ഗവര്‍ണറേറ്റില്‍ 68 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 25 പേരും സീബിലാണ്. മസ്‌കത്തില്‍ 15 പേര്‍ക്കും അമിറാത്തില്‍ 10 പേര്‍ക്കും മത്‌റയില്‍ എട്ടുപേര്‍ക്കും ബോഷറില്‍ ആറ് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കന്‍ ബാത്തിനയില്‍ കോവിഡ് സ്ഥിരീകരിച്ച 30 പേരില്‍ 12 പേരും സുഹാറിലാണ്. സുവൈദ്- എട്ട്, ഷിനാസ്-നാല്, ഖാബൂ-നാല് എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്കുകള്‍.
തെക്കന്‍ ബാത്തിന-28, വടക്കന്‍ ശര്‍ഖിയ-15, തെക്കന്‍ ശര്‍ഖിയ-12, ദോഫാര്‍-11, ദാഖിലിയ-11, ദാഹിറ-അഞ്ച്, മുസന്ദം-അഞ്ച്, ബുറൈമി- മൂന്ന് എന്നിങ്ങനെയാണ് മറ്റ് ഗവര്‍ണറേറ്റുകളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നതായാണ് കണക്കുകള്‍. ഇതിന്റെ ഭാഗമായി നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല യാത്ര നിരോധം ഈയിടെ എടുത്തു കളഞ്ഞിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കുകയും ചെയ്തിട്ടുണ്ട്.