ദുബായ്- യു.എ.ഇയില്‍ ബുധനാഴ്ച 435 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 113 പേര്‍ കൂടി രോഗമുക്തരായതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 65,341 ആയി.
ഒരാള്‍ മരണത്തിന് കീഴടങ്ങി. ഇതോടെ ആകെ മരണസംഖ്യ 367 ആയി മാറി. 58,022 ആണ് ആകെ രോഗം ഭേദമായവരുടെ എണ്ണം. നിലവില്‍ 6,952 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 72,000 ത്തിലധികം കൊവിഡ് പരിശോധനകള്‍ പുതുതായി നടത്തിയെന്ന് മന്ത്രാലയം അറിയിച്ചു. ഇതുവരെ 60 ലക്ഷത്തിലേറെ പരിശോധനകളാണ് രാജ്യത്ത് പൂര്‍ത്തിയായത്.
അതിനിടെ, രാജ്യത്തെ കോവിഡ് കേസുകള്‍ ഭീതിതമായ രീതിയില്‍ വര്‍ദ്ധിക്കുന്നതായി ആരോഗ്യമന്ത്രി അബ്ദുല്‍റഹ്മാന്‍ അല്‍ ഉവൈസ് മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച നടത്തിയ വിര്‍ച്വല്‍ പത്ര സമ്മേളനത്തിലാണ് മന്ത്രി ഇതുസംബന്ധിച്ച ആശങ്ക പങ്കുവച്ചത്.
'കഴിഞ്ഞ കുറച്ച് ആഴ്ചകളായി കോവിഡ് 19 രോഗനിരക്ക് കുറയുന്ന പ്രവണതയാണ് കണ്ടു കൊണ്ടിരുന്നത്. എന്നാല്‍ ദൗര്‍ഭാഗ്യകരമായ രീതിയില്‍ ഇപ്പോള്‍ ദിനംപ്രതിയുള്ള കേസുകള്‍ വര്‍ധിച്ചു വരികയാണ്. മുന്‍കരുതല്‍ നടപടികള്‍ പാലിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം. കുടുംബ-സമൂഹ ഒത്തുചേരലുകള്‍ ഒഴിവാക്കുകയും വേണം'- മന്ത്രി അഭ്യര്‍ത്ഥിച്ചു.