തിരുവനന്തപുരം- തിരുവനന്തപുരം രാജ്യാന്തര വിമാനതാവളം അദാനിയുടെ കീഴിലുള്ള സ്വകാര്യ കമ്പനിക്ക് നൽകിയ കേന്ദ്ര നടപടിയിൽ കേരളം പ്രതിഷേധം അറിയിച്ചു. പദ്ധതിക്ക് പിന്നിൽ ബി.ജെ.പി കോടികൾ സ്വന്തമാക്കിയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. അദാനിക്ക് വിമാനതാവളം തീറെഴുതിയതോടെ ജീവനക്കാർ വഴിയാധാരമാകുമെന്നും തീരുമാനത്തിനെതിരെ പ്രതിഷേധിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.