ആലപ്പുഴ- മാസ്‌ക ധരിക്കാതെ യാത്ര ചെയ്യുന്നവരെ പിടികൂടി പെറ്റിയടിക്കുകയായിരുന്നു പോലീസ്. ആ സമയം കാറിലെത്തിയ നേതാവ് പോലീസിനോട് ചൂടായി. നാട്ടുകാരെ വെറുതെ ബുദ്ധിമുട്ടിക്കുകയാണെന്നായിരുന്നു കുറ്റപ്പെടുത്തല്‍. പോലീസ് നോക്കിയപ്പോള്‍ നേതാവും മാസ്‌ക് ധരിച്ചിട്ടില്ല. ഉടന്‍ തന്നെ കേസെടുത്തു.
കഥയിലെ കൗതുകം അതൊന്നുമല്ല. നേതാവ് സി.പി.എം കാരന്‍ വിനോദ്. അദ്ദേഹത്തിന്റെ പ്രിയ പത്‌നിയാണ് കേസെടുത്ത എസ്.ഐ പ്രിയ.
വനിതാ എസ്.ഐയോട് കയര്‍ത്ത് സംസാരിച്ചതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനുമാണ് സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മുന്‍പ്രസിഡന്റുമായ വി. വിനോദിനെതിരേ നൂറനാട് പോലീസ് കേസെടുത്തത്.
പടനിലത്താണ് സംഭവം. ജൂനിയര്‍ എസ്.ഐ. പ്രിയയുടെ നേതൃത്വത്തില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരേ നടപടിയെടുത്തു വരികയായിരുന്നു. ഈ സമയം അവിടെ കാറിലെത്തിയ വിനോദ്, പോലീസിനോട് കയര്‍ക്കുകയായിരുന്നു.
വിനോദും അപ്പോള്‍ മാസ്‌ക് വെച്ചിരുന്നില്ല. പോലീസ് അസോസിയേഷന്‍ ജില്ലാ നേതാവ് വി. വിവേകിന്റെ സഹോദരനാണ് വിനോദ്.