മസ്‌കത്ത്- ഒമാനില്‍ സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ പാലിച്ച് ചൊവ്വാഴ്ച മുതല്‍ കൂടുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
പ്രശസ്തമായ മത്‌റ സൂഖിനകത്തെ കടകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കഴിഞ്ഞ മാര്‍ച്ച് 18 മുതല്‍ സൂഖ് അടഞ്ഞുകിടക്കുകയായിരുന്നു. നാലുഘട്ടങ്ങളിലായി വിവിധ ഭാഗങ്ങളിലെ സ്ഥാപനങ്ങള്‍ക്കാണ് ഇപ്പോള്‍ അധികൃതര്‍ അനുമതി നല്‍കിയത്.
150 ഓളം ദിവസം സൂഖ് അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു പെരുന്നാള്‍ സീസണിലും കടകള്‍ പൂട്ടിക്കിടന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ഹോട്ടസ്‌പോട്ടാണ് മത്‌റ. ആയിരങ്ങളാണ് ഓരോ ദിവസവും സൂഖില്‍ സന്ദര്‍ശകരായി എത്തിയിരുന്നത്.