മസ്‌കത്ത്- ഒമാനില്‍ 24 മണിക്കൂറിനിടെ 192 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരണം. 165 പേര്‍ രോഗമുക്തരായെന്നും ഒമ്പത് പേര്‍ മരണത്തിന് കീഴടങ്ങിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 83,418 ആയി. 77,977 പേരാണ് ഇതിനകം രോഗമുക്തരായത്. 597 പേര്‍ മരണത്തിന് കീഴടങ്ങി. 55 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 457 പേരില്‍ 154 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.