അബുദാബി- ഓഗസ്റ്റ് 21 മുതല്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് 19 പി.സി.ആര്‍ പരിശോധനാ നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കിയതായി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അറിയിച്ചു. അബുദാബി, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്നു യാത്രചെയ്യുന്നവര്‍ക്കാണ് ഇത് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
അബുദാബിയില്‍നിന്നു യാത്ര തിരിക്കുന്നവര്‍ക്ക് 96 മണിക്കൂറിനുള്ളില്‍ ലഭിച്ചതാവണം ഫലം. ഷാര്‍ജയില്‍നിന്നു യാത്രതിരിക്കുന്നവര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ ലഭിച്ച പരിശോധനാഫലം നിര്‍ബന്ധമാണ്.
ദുബായിലേക്ക് തിരിച്ചുവരുന്നവര്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബായ് വെബ്‌സൈറ്റില്‍ എന്‍ട്രി പെര്‍മിറ്റിനു അപേക്ഷിക്കണം. അംഗീകൃത കേന്ദ്രത്തില്‍നിന്നുള്ള കോവിഡ് പി.സി.ആര്‍ നെഗറ്റീവ് പരിശോധനാ ഫലത്തിന്റെ സര്‍ട്ടിഫിക്കറ്റ് കരുതണം. കോവിഡ് 19 ഡി.എക്‌സ്.ബി സ്മാര്‍ട്ട് ആപ്പ് ഉണ്ടായിരിക്കണം. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് നിര്‍ബന്ധിത 14 ദിവസ ക്വാറന്റൈന്‍ ആവശ്യമില്ല.