കുവൈത്തില്‍ 622 പേര്‍ക്ക് കോവിഡ്

കുവൈത്ത് സിറ്റി- കുവൈത്തില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 622 പേര്‍ക്ക്. 498 പേര്‍ രോഗമുക്തരായതായും ഒരാള്‍ മരിച്ചതായും ആരോഗ്യമന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.
ഇതുവരെ 76,827 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. 68,633 പേര്‍ രോഗമുക്തി നേടി. 502 ആണ് മരണനിരക്ക്. ചികിത്സയില്‍ കഴിയുന്ന 7692 പേരില്‍ 109 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4,334 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ഇതോടെ രാജ്യത്തെ മൊത്തം പരിശോധനയുടെ എണ്ണം 563,134 ആയി.

 

Latest News